Local
ചാലക്കുടിയിൽ തീപിടിത്തം | Video
വീട്ടുപകരണങ്ങൾ വിൽക്കുന്ന ഊക്കൻസ് എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച രാവിലെ തീപിടിത്തമുണ്ടായത്.
രവി മേലൂർ
ചാലക്കുടി: ചാലക്കുടിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഊക്കൻസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അഗ്നിബാധയുണ്ടായത്. കർട്ടൺ ക്ലോത്തുകൾ, കിടക്കകൾ, ഫർണിച്ചറുകൾ, പെയ്ന്‍റിങ്ങുകൾ തുടങ്ങിയ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വിൽക്കുന്ന സ്ഥാപനമാണിത്.
പെയ്ന്‍റിങ് സെക്ഷനിലാണ് ആദ്യം തീ കണ്ടതെന്നാണ് വിവരം. പെട്ടെന്നു തന്നെ മറ്റു വിഭാഗങ്ങളിലേക്കും തീ ആളിപ്പടരുകയായിരുന്നു. ചാലക്കുടിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നു.