ചാലക്കുടിയിൽ നിയന്ത്രണവിധേയമാകാതെ തീപിടിത്തം; തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍

തീ അതിവേഗം പടരുന്നു
chalakudy paint hardware shop fire broke out

ചാലക്കുടിയിൽ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമായിട്ടില്ല; തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍

Updated on

തൃശൂര്‍: ചാലക്കുടിയിൽ വൻ തീപിടിത്തം. നോര്‍ത്ത് ജങ്ഷനിലെ ഊക്കൻസ് പെയിന്‍റ്, ഹാർഡ് വെയർ കടയ്ക്കാണ് തീപിടിച്ചത്. കടയുടെ തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍ ഉള്ളത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇവിടെനിന്നു സിലിണ്ടറുകള്‍ അതിവേഗം മാറ്റാണുള്ള ശ്രമങ്ങൾ തുടരുകയാണ്.

തിങ്കളാഴ്ച (June 16) രാവിലെ 8.30 ഓടെയോടെയാണ് തീപിടിത്തം ഉണ്ടായത്. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. പെയിന്‍റ് ഉത്പന്നങ്ങള്‍ അടക്കം സൂക്ഷിച്ച കടയായതിനാല്‍ തീ അതിവേഗം പടരുകയാണെന്നാണ് വിവരം.

ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com