അജ്ഞാതൻ പുഴയിൽ ചാടി; തെരച്ചിൽ തുടരുന്നു

പുഴയിൽ ചാടിയ വ്യക്തിയുടേതെന്നു സംശയിക്കുന്ന ബൈക്ക് പാലത്തിൽ കണ്ടെത്തി
പുഴയിൽ ചാടിയ വ്യക്തിയുടേതെന്നു സംശയിക്കുന്ന ബൈക്ക് പാലത്തിൽ കണ്ടെത്തി

പുഴയിൽ ചാടിയ അജ്ഞാതനെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു.

Updated on

ചാലക്കുടി: കാടുകുറ്റി സമ്പാളൂർ - ഞർള കടവ് പാലത്തിൽ നിന്ന് അജ്ഞാതൻ പുഴയിലേക്ക് എടുത്തുചാടി. ഇയാൾക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് ഇയാൾ എടുത്തുചാടിയതെന്ന് പ്രദേശവാസികൾ പറയുന്നു.

ആളെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ചാലക്കുടി ഫയർഫോഴ്സും കൊരട്ടി പോലീസും സംഭവസ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നു. പുഴയിൽ ചാടിയ വ്യക്തിയുടേതെന്നു സംശയിക്കുന്ന ബൈക്ക് പാലത്തിൽ കണ്ടെത്തി. ഇതിലെ ആർസി ബുക്ക് കേന്ദ്രീകരിച്ച് ആളെ കണ്ടെത്താൻ ശ്രമം തുടരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com