ചങ്ങനാശേരി നഗരസഭാ ഭരണം ഇടത് മുന്നണിക്ക്

എൽഡിഎഫ് സ്ഥാനാർഥിക്ക് 19 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥിക്ക് 14 വോട്ടുകൾ ലഭിച്ചു
ചങ്ങനാശേരി നഗരസഭാ ഭരണം ഇടത് മുന്നണിക്ക്
Updated on

കോട്ടയം: ചങ്ങനാശേരി നഗരസഭാ ഭരണം ഇടത് മുന്നണിക്ക്. ചെയർപേഴ്സണായി സ്വതന്ത്ര അംഗം ബീനാ ജോബിയെ തെരഞ്ഞെടുത്തു. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായ ഷൈനി ഷാജിയെയാണ് ബീനാ ജോബി പരാജയപ്പെടുത്തിയത്. 37 അംഗ കൗൺസിലിൽ എൽഡിഎഫിന് സ്വതന്ത്രാംഗത്തിന്‍റേയും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച രണ്ടംഗങ്ങളുടെയും വോട്ടുകൾ അനുകൂലമായി ലഭിച്ചു.

എൽഡിഎഫ് സ്ഥാനാർഥിക്ക് 19 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥിക്ക് 14 വോട്ടുകൾ ലഭിച്ചു. വൈസ് ചെയർമാൻ യുഡിഎഫിലെ ബെന്നി ജോസഫിന്‍റെ വോട്ട് അസാധുവായി. ഒരു വർഷത്തേക്കാണ് ബീനാ ജോബിയുടെ ചെയർപേഴ്സൺ സ്ഥാനത്തുള്ള കാലാവധി. ഒരു വർഷത്തിന് ശേഷം സിപിഎം നാണ് അധ്യക്ഷ സ്ഥാനം.

Trending

No stories found.

Latest News

No stories found.