"ഐ ഹേറ്റ് മൈ ലൈഫ്"; ചെന്നിത്തല നവോദയ സ്കൂളിൽ വിദ്യാർഥി മരിച്ച നിലയിൽ

കായംകുളം സ്വദേശിയായ അഭിഗീത് ചൊവ്വാഴ്ച രാവിലെ ക്ലാസിൽ എത്തിയിരുന്നു
chennithala navodaya school committed to suicide

"ഐ ഹേറ്റ് മൈ ലൈഫ്"; ചെന്നിത്തല നവോദയ സ്കൂളിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടത്തി

file image

Updated on

ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടത്തി. പ്ലസ് വൺ വിദ്യാർഥി അഭിഗീത് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നാലെ കാരണം വ്യക്തമല്ല. "ഐ ഹേറ്റ് മൈ ലൈഫ് അമ്മൂ..." എന്നെഴുതിയ ആത്മഹത്യാക്കുറിപ്പിലുള്ളത്. 4 ദിവസം മുൻപ് മറ്റൊരു വിദ്യാർഥിനിയും കോളെജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ചിരുന്നു.

കായംകുളം സ്വദേശിയായ അഭിഗീത് ചൊവ്വാഴ്ച രാവിലെ ക്ലാസിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം കുട്ടി ക്ലാസിലെത്തിയില്ല. തുടർന്നു നടത്തിയ തെരച്ചിലിലാണ് ഹോസ്റ്റലിലെ ശുചിമുറിയോട് ചേർന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളെജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com