ആലപ്പുഴ തിരിച്ചുപിടിക്കും: ചെന്നിത്തല

''നരേന്ദ്ര മോദിയെ താഴെ ഇറക്കി മതേതര ഭരണം കൊണ്ടുവരണം. എന്നാൽ, ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമോ എന്ന ഭയത്തിലാണ് സിപിഎം.''
ramesh chennithala
ramesh chennithala file

ആലപ്പുഴ: വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് ആലപ്പുഴ തിരിച്ചു പിടിക്കുമെന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗവും കെപിസിസി പ്രചാരണ വിഭാഗം മേധാവിയുമായ രമേശ്‌ ചെന്നിത്തല. ആലപ്പുഴയിലെ കോൺഗ്രസ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ ഒരു സ്ഥാപനവും വന്നിട്ടില്ല. ഈ പാർലമെന്‍റ് മണ്ഡലത്തിൽ എന്തെങ്കിലും വികസനം നടത്താൻ പറ്റുമെങ്കിൽ അത് കെ.സി. വേണുഗോപാലിനു മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദിയെ താഴെ ഇറക്കി മതേതര ഭരണം കൊണ്ടുവരണം. ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമോ എന്ന ഭയത്തിലാണ് സിപിഎം. ചിഹ്നം സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് അവർ മത്സരിക്കുന്നത്. ഈ തെരഞ്ഞെടുപ്പോടെ സിപിഎം ന് ചിഹ്നം നഷ്ടം ആകുമെന്നും ചെന്നിത്തല പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com