ചേർത്തല മുട്ടം ഹോളി ഫാമിലി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം രജതജൂബിലി ആഘോഷത്തിന് തുടക്കം

Cherthala Holy Family School Silver Jubilee Celebration
ചേർത്തല ഹോളി ഫാമിലി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം രജത ജൂബിലി ആഘോഷം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Updated on

ചേര്‍ത്തല: നാടിന് അക്ഷര വെളിച്ചം പകർന്നു നൽകുന്ന ചേർത്തല മുട്ടം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം രജത ജൂബിലി ആഘോഷത്തിന് തുടക്കമായി. ഒരു വർഷം നീളുന്ന ആഘോഷം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എല്‍.പി സ്‌കൂളിൽ നിർമിച്ച മില്ലേനിയം ബ്ലോക്കിന്‍റെയും ഉച്ചഭക്ഷണ വിതരണ കേന്ദ്രത്തിന്‍റെയും മുന്‍ എം.പി. എ.എം.ആരിഫിന്‍റെ പ്രാദേശിക വികസന പദ്ധതിയില്‍ ഉൾപ്പെടുത്തി ഒരുക്കിയ കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.

പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജര്‍ റവ. ഡോ. ആന്‍റോ ചേരാം തുരുത്തി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ ലോഗോ പ്രകാശനം ചെയ്തു . ഹയര്‍ സെക്കണ്ടറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍ മുഖ്യ പ്രഭാഷണവും റവ. ഡോ. ജോണ്‍ തെക്കനത്ത് അനുഗ്രഹ പ്രഭാഷണവും നടത്തി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ ജോഷി, നഗരസഭ കൗൺസിലർ മിത്രവിന്ദാ ബായി, പി.ടി.എ പ്രസിഡന്‍റ് അഡ്വ. ജാക്‌സണ്‍ മാത്യു, ഫരിദാബാദ് രൂപതാ വികാരി ജനറാൾ ഫാ. ജോൺ ചെഴിതറ, ചേർത്തല മുട്ടം പള്ളി ട്രസ്റ്റി സി.ഇ.അഗസ്റ്റിന്‍, മുൻ പ്രിൻസിപ്പൽ എൻ.ജെ. വർഗീസ്, സ്റ്റാഫ് സെക്രട്ടറി വി.ശ്രീഹരി എന്നിവർ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ വി .എച്ച്. ആന്‍റണി സ്വാഗതവും പ്രഥമാധ്യാപിക എം. മിനി നന്ദിയു പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com