
ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി കുട്ടി മരിച്ചു
തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കെക്കോട്ട പടിഞ്ഞാറെ നടയ്ക്ക് സമീപത്ത് വച്ചാണ് സംഭവം. രണ്ടര വയസുകാരൻ ധ്രുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെയാണ് മരണം.
വീട്ടിലെ നവീകരണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്നതാണ് ഡ്രില്ലിങ് മെഷിൻ. ഡ്രില്ലിങിൻ മെഷിന്‍റെ ഉപയോഗിത്തിന് ശേഷം താഴെ വച്ച് മറ്റു ജോലിക്കായി പോയതായിരുന്നു കുട്ടിയുടെ അച്ഛൻ. തുടർന്നാണ് കുട്ടി അബദ്ധത്തിൽ മെഷീൻ എടുത്തത്.
ഡ്രില്ലിങ് മെഷീൻ കുട്ടി കൈയിൽ എടുത്തതോടെ അത് ഓണാവുകയും കുട്ടിയുടെ തലയിൽ തുളച്ചു കയറുകയുമായിരുന്നു എന്നാണ് വിവരം.