സനാതന ധർമം പ്രോത്സാഹിപ്പിക്കാത്ത വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കരുത്: സായ് ദീപക്

താൻ ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും വക്താവല്ലെന്നും, സനാതന ധർമത്തിന്‍റെ പ്രചാരണത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും സായ് ദീപക്
സനാതന ധർമം പ്രോത്സാഹിപ്പിക്കാത്ത വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കരുത്: സായ് ദീപക്
ചിന്മയ ശങ്കരത്തിന്‍റെ വേദിയിലെത്തിയ സായ് ദീപക്കിന് ചിന്മയ മിഷനു വേണ്ടി സ്വാമി വിവിക്താനന്ദ സരസ്വതി ഉപഹാരം സമ്മാനിക്കുന്നു.
Updated on

കൊച്ചി: ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന കുട്ടികളെ സനാതന ധർമത്തെ പ്രോത്സാഹിപ്പിക്കാത്ത വിദ്യാലയങ്ങളിൽ പഠിപ്പിക്കരുതെന്ന് അഡ്വ. ജെ. സായ് ദീപക്. സനാത ധർമത്തിന്‍റെ പവിത്രത തലമുറകളിലേക്കു പകരുന്നതിന് വിവിധ ഹിന്ദു സംഘടനകൾ മികച്ച വിദ്യാഭ്യാസം ഉറപ്പ് നൽകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി ചിന്മയാനന്ദയുടെ നൂറ്റിയെട്ടാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആഗോള ചിന്മയ മിഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചിന്മയ ശങ്കരം 2024ന്‍റെ നാലാം ദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലവിൽ ദക്ഷിണേന്ത്യയെ ഭാരതത്തിന്‍റെ പൊതുവെയുള്ള സംസ്കാരത്തിൽ നിന്ന് വേറിട്ട് നിർത്താനുളള ശ്രമങ്ങൾ വിപുലമായി നടക്കുന്നുണ്ട്. സനാതന ധർമത്തിന്‍റെ ഈറ്റില്ലമായി അറിയപ്പെടുന്ന ദക്ഷിണേന്ത്യ തന്നെ ഈ നീക്കളെ പ്രതിരോധിക്കണമെന്നും സായ് ദീപക് പറഞ്ഞു.

രാജ്യത്തെ വിദ്യാഭ്യാസ രംഗത്തുണ്ടായിരുന്ന പഴയ ബ്രിട്ടീഷ് അധിനിവേശത്തിന്‍റെ അടയാളങ്ങൾ കഴിഞ്ഞ പത്ത് വർഷം കൊണ്ട് മാറ്റിയെടുക്കാൻ സാധിച്ചെന്നും, ഇത് തുടരാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് സനാതന ധർമം പുലർന്ന് കാണാനാണ് സ്വാമി ചിന്മയാനന്ദൻ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും വക്താവല്ലെന്നും, സനാതന ധർമത്തിന്‍റെ പ്രചാരണത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും സായ് ദീപക് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com