ചോദിച്ചത് ചിക്കന്‍റെ ബ്രെസ്റ്റ് പീസ്, കിട്ടിയത് വിങ്സ്; ഹോട്ടലിൽ കൈയാങ്കളി

പൊറോട്ടയും ചിക്കൻ ഫ്രൈയുമാണ് നിധിൻ ഓർഡർ ചെയ്തിരുന്നത്.
Clash over chicken kottayam

ചോദിച്ചത് ചിക്കന്‍റെ ബ്രെസ്റ്റ് പീസ്, തന്നത് വിങ്സ്; ഹോട്ടലിൽ കൈയാങ്കളി

Updated on

കോട്ടയം: വിളമ്പിയ ചിക്കൻ പീസ് മാറിപ്പോയതിനെച്ചൊല്ലി കോട്ടയത്തെ ഹോട്ടലിൽ കൈയാങ്കളി. ഹോട്ടൽ ജീവനക്കാരന്‍റെ മർദനത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റ‌ുമാനൂരിലെ ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ നിധിൻ പരുക്കേറ്റ് ആശുപത്രിയിലാണ്.

പൊറോട്ടയും ചിക്കൻ ഫ്രൈയുമാണ് നിധിൻ ഓർഡർ ചെയ്തിരുന്നത്. ചിക്കന്‍റെ ബ്രെസ്റ്റ് പീസ് വേണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ വിങ്സ് ആണ് വിളമ്പിയത്. ഇതു മാറ്റിത്തരാൻ ആവശ്യപ്പെട്ടെങ്കിലും ഹോട്ടൽ ജീവനക്കാരൻ വിസമ്മതിക്കുകയായിരുന്നു.

ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് മർദനമുണ്ടായത്. അക്രമത്തിനു പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികളായ ജീവനക്കാരൻ ഓടിരക്ഷപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com