
പാലക്കാട്: വിനോദയാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎൻകെഎം ഹൈസ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനി ശ്രീസയനയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കുട്ടിക്ക് ചെറിയ രീതിയിലുള്ള അസുഖങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു.
മൈസൂരിലെ വൃന്ദാവൻ ഗാർഡൻ സന്ദർശിച്ച് മടങ്ങുമ്പോൾ സയന കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ ഉടനെ ബന്ധുക്കള്‍ ഇമൈസൂരിലേക്ക് തിരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടുകൂടി കുട്ടിയുടെ മൃതദേഹം പാലക്കാട്ടേക്ക് എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.