കാലടി ബ്രഹ്‌മാനന്ദോദയം ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ എന്‍എസ്എസിന്‍റെ നേതൃത്വത്തിൽ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

വാര്‍ഡ് മെമ്പര്‍ മായ സജീവ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
Cleaning NSS unit at Brahmanandodayam Higher Secondary School Kalady

ശുചീകരണ പ്രവര്‍ത്തനം വാര്‍ഡ് മെമ്പര്‍ മായ സജീവ് ഉദ്ഘാടനം ചെയ്യുന്നു

Updated on: 

കാലടി: കാലടി ബ്രഹ്‌മാനന്ദോദയം ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ എന്‍എസ്എസിന്‍റെ (നാഷണല്‍ സര്‍വീസ് സ്‌കീം ) ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കാലടി ആശ്രമം ശിവരാത്രി കടവിലേക്കുള്ള വഴി വിദ്യാർഥികളുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്.

വാര്‍ഡ് മെമ്പര്‍ മായ സജീവ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. സുപ്രഭ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അശ്വതി ബാലചന്ദ്രന്‍, അധ്യാപകരായ സുനില്‍, ശരണ്യ, വേദപ്രിയ, ഹേമന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍എസ്എസിന്‍റെ സ്‌നേഹനദി പദ്ധതിയുമായി ബന്ധപ്പെട്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.