വാട്ടർ മെട്രൊ ചാത്തനാട്ടേക്ക് നീട്ടും

പൊക്കാളി ഫാം ടൂറിസം പദ്ധതി 'പാഡി' ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; മുസിരിസ് ടൂറിസവുമായി ബന്ധിപ്പിക്കും
കൊച്ചി വാട്ടർ മെട്രൊ
Kochi water Metro

Representative image

Updated on: 

പറവൂർ (കൊച്ചി): കടമക്കുടിയിലെത്തുന്ന കൊച്ചി വാട്ടർ മെട്രൊ സർവീസ് ചാത്തനാട് വരെ നീട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൊക്കാളി ഫാം ടൂറിസം പദ്ധതി 'പള്ളിയാക്കൽ അഗ്രി - അക്വ ടൂറിസം ഡെവലപ്പ്മെന്‍റ് ഇനീഷ്യേറ്റീവ്സ് ' (പാഡി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് ഹെറിട്ടേജ് ടൂറിസം പാക്കെജിൽ എത്തുന്ന ടൂറിസ്റ്റുകളുമായി മറൈൻ ഡ്രൈവിൽ നിന്നുള്ള ക്രൂയിസുകൾ ചാത്തനാട് കൈതാരം കണക്റ്റ് ചെയ്തു വരുന്നതോടെ ചാത്തനാടിന്‍റെ ടൂറിസം സാധ്യതകൾ വർധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.