Local
കോതമംഗലത്ത് നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി | Video
രാജവെമ്പാല ആയിരിക്കുമെന്ന് പ്രതിഷിച്ചാണ് എത്തിയെന്തെങ്കിലും കൂറ്റൻ മൂർഖൻ ആയിരുന്നു
കോതമംഗലം: നെല്ലിമറ്റത്തിന് സമീപം ഓടയിലൊളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. ശനിയാഴ്ച രാത്രിയാണ് പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വടാട്ടുപ്പാറ സ്വദേശിയായ മാർട്ടിൻ മേക്കമാലിക്ക് ഫോൺ കാൾ വരുന്നത്.
രാജവെമ്പാല ആയിരിക്കുമെന്ന് പ്രതിഷിച്ചാണ് എത്തിയെന്തെങ്കിലും കൂറ്റൻ മൂർഖൻ ആയിരുന്നു. റോഡിനു കുറുകെ കിടന്ന പാമ്പ്, പിന്നീട് ആളുകൾ കൂടിയപ്പോൾ സമീപത്തെ വെള്ളം പോകുന്ന റോഡിനു സൈഡിലെ ഓടയിലേക്ക് കയറി.
ഏറെ നേരം പണിപ്പെട്ടു ഓടയുടെ സ്ലാബ് മാറ്റിയാണ് പുലർച്ചെ ഒരു മണിയോടെ പാമ്പിനെ പിടികൂടുവാൻ സാധിച്ചത്. പിടികൂടിയ മൂർഖൻ പാമ്പിനെ പിന്നീട് വനപാലകരോടൊപ്പം പോയി കരിമ്പാനി വനത്തിൽ തുറന്നു വിട്ടതായി മാർട്ടിൻ പറഞ്ഞു.
