
വിശ്രമിക്കുന്നതിനിടെ തെങ്ങ് തലയിൽ വീണു; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
file image
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. കുന്നത്തുകാൽ സ്വദേശികളായ വസന്ത കുമാരി (65), ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്. ഒപ്പം ഉണ്ടായരുന്ന രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
ഇവരെ കാരക്കോണം മെഡിക്കൽ കോളെജിലേക്ക് മാറ്റി. സ്നേഹലത (54), ഉഷ (59) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. അപകടം നടക്കുന്ന സമയത്ത് ഏകദേശം 48 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. കാപ്പി കുടിച്ച് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ തലയിലേക്കാണ് തെങ്ങ് വീണത്.
കനാൽ വൃത്തിയാകുന്നതിനായാണ് തൊഴിലാളികൾ എത്തിയത്. പാറശാല ഫയര്‍ഫോഴ്‌സും വെള്ളറട പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.