

ആയക്കാട് എൽദോസിന്‍റെ വീട്ടുമുറ്റത്ത് വിളഞ്ഞ കംബോഡിയൻ മുന്തിരി.
MV
ഏബിൾ സി. അലക്സ്
കോതമംഗലം: കോതമംഗലത്തിന് സമീപം ആയക്കാട് വീട്ടുമുറ്റത്ത് വർണവിസ്മയമായി കംബോഡിയൻ മുന്തിരി വിളഞ്ഞത് വേറിട്ട കാഴ്ചയായി. വീട്ടുമുറ്റത്തെ പന്തലിൽ പല വർണങ്ങളിൽ കുലകുത്തി വിളഞ്ഞുനിൽക്കുന്ന മുന്തിരിക്കുലകൾ, പഴുത്തു തുടങ്ങിയ മുന്തിരികൾ, തേടിയെത്തുന്ന പക്ഷിക്കൂട്ടങ്ങൾ - ആയക്കാട് സ്വദേശി എൽദോസിന്‍റെ വീടിന്‍റെ മുറ്റത്തെ ഈ കാഴ്ച ആരുടെയും ശ്രദ്ധ ആകർഷിക്കും.
ഒന്നര വർഷം മുമ്പ് ആലുവയിൽ നിന്ന് ഓൺലൈനായി വരുത്തിയ തൈ നട്ടുവളർത്തിയതാണ്. കഴിഞ്ഞ ഏപ്രിലിൽ പൂത്തുതുടങ്ങിയ ചെടിയിൽ ഇപ്പോൾ നിറയെ മുന്തിരിക്കുലകളാണ്. പഴുത്തു തുടങ്ങിയ കായകൾ പല വർണങ്ങളിൽ കുലകുത്തി നിൽക്കുന്നത് കാഴ്ചയ്ക്ക് ഏറെ കൗതുകമാകുന്നു.
മുന്തിരി വിളഞ്ഞതോടെ പക്ഷികളുടെയും ഇഷ്ടകേന്ദ്രമായി ഈ പന്തൽ മാറിക്കഴിഞ്ഞു. ധാരാളം കിളികൾ എത്തി മുന്തിരി കൊത്തിത്തിന്നുന്ന കാഴ്ചയും ഇവിടെയുണ്ട്. രാസവളങ്ങൾ ഒന്നും ഉപയോഗിക്കാതെയാണ് മുന്തിരി കൃഷി ചെയ്തിരിക്കുന്നത്.
കൃഷിയോടുള്ള താത്പര്യമാണ് വ്യത്യസ്തമായ സസ്യങ്ങൾ വീട്ടുമുറ്റത്ത് നട്ടുവളർത്താൻ പ്രേരണയാകുന്നതെന്ന് എൽദോസ് പറയുന്നു. പുതുമയുള്ള കൃഷിരീതികളും അപൂർവ ഇനങ്ങളും പരീക്ഷിക്കാൻ താൽപര്യപ്പെടുന്നവർക്ക് പ്രചോദനമാകുകയാണ് ഈ വീട്ടുമുറ്റത്തെ മുന്തിരിപ്പന്തൽ....