Complaint alleges teacher burned disabled woman's hand

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ അധ്യാപിക പൊളളിച്ചതായി പരാതി

file image

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ അധ്യാപിക പൊളളിച്ചതായി പരാതി

വലിയകുന്ന് പുനർജനിയിലെ അധ്യാപികയ്‌ക്കെതിരെയാണ് 25 വയസുകാരി പരാതി നൽകിയത്.
Published on

മലപ്പുറം: വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ അധ്യാപിക പൊളളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികയ്‌ക്കെതിരേയാണ് 25 വയസുകാരി പരാതി നൽകിയത്. വീട്ടിലെത്തിയ യുവതിയുടെ കൈയിലെ പാട് അമ്മ ശ്രദ്ധിക്കുകയായിരുന്നു. പന്ത് കൊണ്ടതാണെന്നാണ് യുവതി ആദ്യം അമ്മയോടു പറഞ്ഞത്.

എന്നാൽ, കൈയിലെ പാട് പൊള്ളലിന്‍റേതാണെന്ന് മനസിലായതോടെയാണ് അമ്മ ആവർത്തിച്ച് ചോദിച്ചത്. തുടർന്നാണ് അധ്യാപിക ചൂടുവെളളമൊഴിച്ച് പൊളളിച്ചതാണെന്ന് യുവതി വെളിപ്പെടുത്തിയത്.

യുവതിയുടെ കൈ പൊളളിച്ചത് താനല്ലെന്നും ഓട്ടോറിക്ഷയില്‍വച്ച് പൊള്ളലേറ്റെതാണെന്നാണ് യുവതി തന്നോട് പറഞ്ഞതെന്നും അധ്യാപിക വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com