കോട്ടയം ജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നു വീണു

രാവിലെ ക്ലീനിങ് നടക്കുന്ന സമയമായതിനാൽ കോണിപ്പടിക്ക് സമീപം ആളുകൾ ഉണ്ടായിരുന്നു
കോട്ടയം ജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നു വീണു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നു വീണു. നാലാം വാർഡിലേക്കു പോകുന്ന കോണിപ്പടിയിലേക്കാണ് പാളികൾ അടർന്നു വീണത്.

രാവിലെ പത്തുമണിയോടെയാണ് സംഭവം. നവജാതശിശുക്കളെയും അമ്മമാരെയും അഡ്മിറ്റ് ചെയ്യുന്ന അഞ്ചാം വാർഡ് പൂട്ടിയിരുന്നതിനാൽ പ്രസവത്തിനായി എത്തുന്നവരും പ്രസവ ശഏഷം ചികിത്സ തേടുന്നവരും നാലാം വാർഡിലാണ് കഴിയുന്നത്. രാവിലെ ക്ലീനിങ് നടക്കുന്ന സമയമായതിനാൽ കോണിപ്പടിക്ക് സമീപം ആളുകൾ ഉണ്ടായിരുന്നു. ആർക്കും പരുക്കേറ്റിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com