കോതമംഗലത്ത് പൊലീസ് വാഹനം തകർത്തു; രണ്ടു കോൺഗ്രസ്‌ പ്രവർത്തകർ റിമാൻഡിൽ

തിങ്കളാഴ്ച പകൽ നടന്ന സംഭവത്തിലും രാത്രി പൊലീസ് വാഹനത്തിനു നേരേ ആക്രമണം നടത്തിയ കേസിലുമായി 34 പേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്
കോതമംഗലത്ത് പൊലീസ് വാഹനം തകർത്തു; രണ്ടു കോൺഗ്രസ്‌ പ്രവർത്തകർ റിമാൻഡിൽ
Updated on

കോതമംഗലം: കോതമംഗലത്ത് പൊലീസ് വാഹനം തകർത്ത രണ്ട് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരേ കേസ്.കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കാഞ്ഞിരവേലി സ്വദേശിനി ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന്‍റെ പേരിൽ യുഡിഎഫ് നേതാക്കൾക്കെതിരേ പുതിയൊരു കേസുകൂടി ചുമത്തപ്പെട്ടു . പൊലീസ് വാഹനം തകർത്തുവെന്ന കുറ്റം ചിമത്തി കവലങ്ങാട് മുൻ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കവളങ്ങാട് പഞ്ചായത്തംഗം ഷൈജന്റ് ചാക്കോ, കോൺഗ്രസ് കവളങ്ങാട് മണ്ഡലം പ്ര സിഡന്റ് ജെയ്മോൻ ജോസ് എന്നിവരെയാണ് റി മാൻഡ് ചെയ്തത്. പൊലീസ് വാഹനത്തിന്‍റെ താക്കോൽ കൈക്കലാക്കിയതിന്‍റെ പേരിൽ ഇവർക്കെതിരേ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്.

ഇതോടെ വിവിധ വകുപ്പുകൾപ്രകാരം യുഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും കാഞ്ഞിരവേലി സ്വദേശികളുടെയും പേരിലുള്ളത് നാല് കേസുകളായി. പൊലീസ് വാഹനം തകർത്ത കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതികളല്ല.

മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, കോൺഗ്രസ് നേതാക്കളായ ഷാജി വർഗീസ്, ബേസിൽ എം. ഷാജു, മത്തായി കോട്ടേക്കുന്നേൽ, വിൽസൺ ചുള്ളപ്പി ള്ളിത്തോട്ടം, അനസ് മീരാൻ, റീന ജോഷി, കാഞ്ഞിരവേലി സ്വദേശികളായ മുകളേൽ എം.വി. ദീപു, നടുക്കുടിയിൽ എൻ.എസ്. ബിനു, ചിറക്കൽ സി.ആർ. അനു, കാട്ടുചിറ എൽദോസ് മത്തായി, തെക്കേവീട്ടിൽ ടി.ടി. പ്രസാദ്, മാറാച്ചേരിൽ എൽ ദോസ് ജോസഫ് എന്നിവരാണ് ഇടക്കാല ജാമ്യം ലഭിച്ചവർ. ഈ കേസിലും ഉൾപ്പെട്ട ഷൈജന്‍റ് ചാക്കോയ്ക്കും ജെയ്മോൻ ജോസിനുമൊപ്പം കോൺ ഗ്രസ് നേതാവ് നോബിൾ ജോസഫിനെയും ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച പകൽ നടന്ന സംഭവത്തിലും രാത്രി പൊലീസ് വാഹനത്തിനു നേരേ ആക്രമണം നടത്തിയ കേസിലുമായി 34 പേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. പ്രതിസ്ഥാനത്തുള്ള പലരുടെയും പേരിൽ ഒന്നിലധികം കേസുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com