ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

മഞ്ചേരിയില്‍ നിന്നു തൃശൂരിലേക്ക് പോകുന്ന കണ്ടെയ്‌നര്‍ ലോറിയാണ് മരങ്ങൾക്കിടയിൽ കുടുങ്ങിയത്.
Container lorry driven using Google Maps gets stuck in trees

 ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

Updated on

മലപ്പുറം: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി. പുത്തൂർ ചെനക്കൽ ബൈപ്പാസിലെ മരങ്ങൾക്കിടയിലാണ് ലോറി കുടുങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

മഞ്ചേരിയില്‍ നിന്നു തൃശൂരിലേക്ക് പോകുന്ന കണ്ടെയ്‌നര്‍ ലോറിയാണ് ചങ്കുവെട്ടി ഭാഗത്തേക്ക് പോകുന്നതിനു പകരം വഴിതെറ്റി പുത്തൂര്‍-ചെനക്കല്‍ ബൈപാസിലേക്ക് കയറിയത്. ലോറി അല്‍പ്പ ദൂരം മുന്നോട്ടു പോയെങ്കിലും ബൈപ്പാസില്‍ കുടുങ്ങുകയായിരുന്നു.

ലോറിയുടെ ഉയരക്കൂടുതലും വലുപ്പവും കാരണം റോഡിന്‍റെ ഇരുവശങ്ങളിലേയും മരങ്ങളില്‍ തട്ടിയതോടെ ചില്ലകള്‍ ഒടിഞ്ഞു വീണു. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കോട്ടയ്ക്കല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെനേരം പണിപ്പെട്ടാണ് ലോറിക്ക് മുകളിലേക്ക് വീണ മരച്ചില്ലകള്‍ വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com