kerala High Court
kerala High Court

ബ്രഹ്മപുരം താത്കാലിക പ്ലാന്‍റ് സ്ഥാപിക്കാൻ 15നു മുൻപ് അനുമതി: കൊച്ചി കോർപ്പറേഷൻ

ബ്രഹ്മപുരത്തെ ജലാശയങ്ങളിലെ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിനോടും കോടതി ആവശ്യപ്പെട്ടു

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ സംസ്ക്കാരത്തിന് താൽക്കാലിക പ്ലാന്‍റ് സ്ഥാപിക്കാൻ ഈ മാസം 15 ന് മുൻപ് അനുമതി നൽകുമെന്ന് കോർപ്പറേഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. പട്ടാള പുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്‍റിന് കോർപ്പറേഷൻ കൌൺസിൽ ചേർന്ന് വേഗത്തിൽ അനുമതി നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയത്. ബ്രഹ്മപുരത്തെ കെട്ടികിടക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനായി വിളിച്ച പുതിയ ടെൻഡർ നടപടികൾ വേഗത്തിലാക്കാനും അതിന്‍റെ പുരോഗതി സംബന്ധിച്ചുള്ള റിപ്പോർട്ട് കോർപ്പറേഷൻ കോടതിക്ക് സമർപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബ്രഹ്മപുരത്തെ ജലാശയങ്ങളിലെ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിനോടും കോടതി ആവശ്യപ്പെട്ടു. ഹർജി ആഗസ്റ്റ് പതിനെട്ടിന് വീണ്ടും പരിഗണിക്കും. ഹർജി പരിഗണിക്കും മുൻപ് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. നേരത്തെ കൊച്ചി കോർപ്പറേഷൻ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് അമ്പത് ടൺ ശേഷിയുള്ള രണ്ട് പട്ടാളപ്പുഴു പ്ലാന്‍റുകൾ‌ സ്ഥാപിക്കാൻ തീരുമാനമെടുത്തിരുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com