
അജിത്, ഭാര്യ അശ്വതി
കാസർഗോഡ്: മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കടമ്പാർ സ്വദേശികളായ അജിത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ദമ്പതികൾ വിഷം കഴിച്ചത്. മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം.