

നിഖിൽ | രേഷ്മ
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ദമ്പതിമാർക്ക് മിന്നും വിജയം. തെരഞ്ഞെടുപ്പിൽ മത്സരിച്ച ഭർത്തിവും ഭാര്യയും വിജയിച്ചു.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനിൽ നിന്നും ബിജെപി സ്ഥാനാർഥിയായി ജനവിധി തേടിയ നിഖിൽ മനോഹരനും പോരുവഴി പഞ്ചായത്ത് 8-ാം വാർഡിൽ മത്സരിച്ച ഭാര്യ രേഷ്മ നിഖിലുമാണ് വിജയിച്ചത്.
അതേസമയം, കൊല്ലത്ത് പഞ്ചായത്ത് തലത്തിൽ എൽഡിഎഫ് ലീഡ് നിലനിർത്തി. 20 ഇടത്ത് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ഏഴിടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്.