കനത്ത കാറ്റിൽ തങ്കളത്തെ സിപിഐ സമ്മേളനപ്പന്തൽ നിലംപൊത്തി

തങ്കളത്ത് ഒരു വീടിന് മുകളിൽ മരം വീണ് കേടുപാടുണ്ടായി.
CPI conference tent in Thangalam collapsed due to strong winds

കനത്ത കാറ്റിൽ തങ്കളത്തെ സിപിഐ സമ്മേളനപ്പന്തൽ നിലംപൊത്തി

Updated on

കോതമംഗലം: വ്യാഴാഴ്ച വൈകിട്ട് മഴക്കൊപ്പം ഉണ്ടായ അതിശക്തമായ കാറ്റിൽ തങ്കളത്ത് സിപിഐ എറണാകുളം ജില്ല സമ്മേളനത്തിന്‍റെ ശനിയാഴ്ച് നടക്കുന്ന പൊതു സമ്മേളനതിനായി നിർമിച്ച പന്തൽ നിലംപൊത്തി. അവശിഷ്ടങ്ങൾ വീണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന വെണ്ടുവഴി സ്വദേശിയുടെ കാറിന് സാരമായ കേടുപാട് സംഭവിച്ചു. കറുകടത്ത് റോഡിൽ മരം വീണു.

തങ്കളത്ത് ഒരു വീടിന് മുകളിൽ മരം വീണ് കേടുപാടുണ്ടായി. പല്ലാരി മംഗലത്ത് റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് മരം മുറിച്ച് നീക്കി. കാറ്റിൽ നിരവധി കാർഷിക വിളകളും നശിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com