ക്രിയേറ്റീവ് വിമെൻ നാലാം സമ്മേളനം ചെന്നൈയിൽ നടത്തി

കൈരളി കേന്ദ്ര അംഗങ്ങളുടെ ചെണ്ടമേളവും തുടർന്ന് ക്രീയേറ്റീവ് വിമൻസ് അംഗങ്ങൾ ആലപിച്ച സ്വാഗതഗാനത്തോട് കൂടിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്
All India Creative Women's Fourth Conference
ഓൾ ഇന്ത്യ ക്രീയേറ്റീവ് വിമൻസ് ഫോർത്ത് കോൺഫറൻസ്

ചെന്നൈ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത രംഗങ്ങളിൽ ക്രീയേറ്റീവ് ആയ വനിതകളുടെ സംഘടനയായ ഓൾ ഇന്ത്യ ക്രിയേറ്റീവ് വിമെൻ നാലാം സമ്മേളനം ചെന്നെെ പോരുർ എജിടി ഹാളിൽ നടത്തി. കൈരളി കേന്ദ്ര അംഗങ്ങളുടെ ചെണ്ടമേളവും തുടർന്ന് ക്രീയേറ്റീവ് വിമെൻ അംഗങ്ങൾ ആലപിച്ച സ്വാഗതഗാനവുമായാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

ചെന്നൈയിലെ പ്രതിനിധി ശാലിനി തങ്കനി സ്വാഗതം ആശംസിച്ചു. ക്രീയേറ്റീവ് വിമൻസ് പ്രോഗ്രാം കോർഡിനേറ്റർ ശശികല ശങ്കരനാരായണനാണ് പരിപാടികൾ നിയന്ത്രിച്ചത്. പ്രസിഡന്റ് രാജേശ്വരി സ്വാഗതം ആശംസിച്ചപ്പോൾ സെക്രട്ടറി പ്രീത പി നാല് വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു.

മീര കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു, ലക്ഷ്മി രാമകൃഷ്ണൻ, അഞ്ജന എസ് ഉണ്ണിത്താൻ, കാവ്യ സുരേഷ്, പ്രീത രഞ്ജിനി, ജസ്റ്റിന തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.വിവിധ കലാപരിപാടികളും പുസ്തക പ്രകാശനവും ചേർന്നപ്പോൾ പരിപാടികൾ 5 മണിവരെ നീണ്ടുപോയി.

ക്രീയേറ്റീവ് വിമൻസ് മെമ്പേഴ്സിന്റെ 27 എഴുത്തുകാരുടെ ആന്തോളജി " തിരികെ " എന്ന പുസ്തകത്തിന്റെ പ്രകാശനവും തുടർന്ന് , ബാംഗ്ലൂരിൽ നിന്നും ഇന്ദിരബാലന്റെ എന്റെ കൃഷ്ണ , രമ പ്രസന്ന പിഷാരടിയുടെ ജിപ്സികളുടെ നാട്, മൈഥിലി കാർത്തികിന്റെ " കഥകൾ പെയ്തൊഴിയുമ്പോൾ'' മുംബൈയിൽ നിന്നും കൃഷ്‌ണേന്ദുവിന്റെ കനോലിത്തീരത്തെ മഞ്ചാടിക്കാറ്റ്, കൊൽക്കത്തയിൽ നിന്നും പ്രഭാമേനോന്റെ ലോകരാഷ്ടങ്ങളുടെ സംഗീതംഎന്നിവയുടെ പ്രകാശന കർമ്മം നടന്നു. പെണ്ണില്ലത്തിന്റെ മൂന്നു പുസ്തകങ്ങളുടെ പ്രകാശന കർമ്മവും നടന്നു. ട്രഷറർ ശ്രീമതി രമ്യ വിനോദ് നന്ദി അറിയിച്ചു

Trending

No stories found.

Latest News

No stories found.