'സ്പിരിറ്റ് ഓഫ് റമദാനു'മായി ക്രൗൺ പ്ലാസ കൊച്ചി

മെഡിറ്ററേനിയൻ, ലെവന്റൈൻ, അവാധി, ഹൈദരാബാദി, മലബാറി വിഭവങ്ങൾ കോർത്തിണക്കി പ്രത്യേക മെനുവാണ് അവതരിപ്പിച്ചിട്ടുള്ളത്
'സ്പിരിറ്റ് ഓഫ് റമദാനു'മായി ക്രൗൺ പ്ലാസ കൊച്ചി

കൊച്ചി: പുണ്യ റമദാനോടനുബന്ധിച്ച് പ്രത്യേക ഇഫ്താർ വിരുന്നുമായി ക്രൗൺ പ്ലാസ കൊച്ചി. ഏപ്രിൽ ഒൻപത് വരെ ക്രൗൺ പ്ലാസ കൊച്ചിയിലെ മൊസൈക് റെസ്റ്റോന്റിലാണ് സ്പിരിറ്റ് ഓഫ് റമദാൻ എന്ന പേരിൽ ഇഫ്താർ സംഘടിപ്പിക്കുന്നത്.

മെഡിറ്ററേനിയൻ, ലെവന്റൈൻ, അവാധി, ഹൈദരാബാദി, മലബാറി വിഭവങ്ങൾ കോർത്തിണക്കി പ്രത്യേക മെനുവാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം വ്യത്യസ്ത തരം ഇഫ്താർ മോക്‌ടെയിലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ആറര മുതൽ രാത്രി 11.30 വരെയാണ് ഇഫ്താറിൽ പങ്കെടുക്കാൻ അവസരമുള്ളത്. ഇതിനായി ഓരോരുത്തർക്കും 1745 രൂപയും ടാകസുമാണ് ഈടാക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8589952049, 9847569219 എന്നീ നമ്പറുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

സഹനത്തിന്റെയും സമാഗമത്തിന്റെയും ഓർമ്മകൾ പുതുക്കുന്ന റമദാനെ വരവേൽക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രത്യേക ഇഫ്താർ സംഗമം സംഘടിപ്പിച്ചിരുന്നു. ബിസിനസ്, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത സംഗമം ഏറെ ശ്രദ്ധയമായിരുന്നു. ക്രൗൺ പ്ലാസ കൊച്ചിയിലെ ഗ്രാൻഡ് ബോൾറൂമിൽ നടന്ന സംഗമത്തിന് കെ.ജി.എ ഗ്രൂപ്പ് ചെയർമാൻ കെ.ജി എബ്രഹാം, ഡയറക്ടർ കെ.സി ഈപ്പൻ, ക്രൗൺ പ്ലാസ കൊച്ചി ജനറൽ മാനേജർ ദിനേശ് റായ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com