ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ നിന്ന് 250 കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കുസാറ്റ്: അന്താരാഷ്ട്ര തീര ശുചീകരണ ദിനം ആചരിച്ചു

ദിനാചരണത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി ബീച്ചിലെ പ്ലാസ്റ്റിക് അനുബന്ധ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്തു
International Coastal Cleanup Day
International Coastal Cleanup Day

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മറൈന്‍ ബയോളജി വകുപ്പ്, സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച്്, സിഫനെറ്റ്, പ്ലാന്‍@ ഓഷ്യന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര തീര ശുചീകരണ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി ബീച്ചിലെ പ്ലാസ്റ്റിക് അനുബന്ധ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്തു.

ഫോര്‍ട്ട് കൊച്ചി എംഎല്‍എ കെ. ജെ. മാക്‌സി പരിപാടി ഉദ്ഘാടനം ചെയ്തു. വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടവും ഇന്ത്യയുടെ ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യവും ഉള്ള ഫോര്‍ട്ട് കൊച്ചി ബീച്ച് സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും, ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ചും എംഎല്‍എ സംസാരിച്ചു.

ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചതിന് കുസാറ്റ് മറൈന്‍ ബയോളജി വകുപ്പിനെ അദ്ദേഹം അഭിനന്ദിച്ചു. കുസാറ്റ് മറൈന്‍ ബയോളജി വകുപ്പ് സീനിയര്‍ പ്രൊഫസ്സറും,മറൈന്‍ സയന്‍സ് ഡീനുമായ ഡോ. എസ്. ബിജോയ് നന്ദന്‍, പ്രൊഫസര്‍ ഡോ. സജീവന്‍ ടി പി, സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ഡയറക്ടര്‍ ഡോ. എസ്. സാബു, അസി. പ്രൊഫ. ഡോ. ചൈതന്യ ഇ ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ബീച്ചില്‍ നിന്ന് ഏകദേശം 250 കിലോഗ്രാം പ്ലാസ്റ്റിക് അനുബന്ധ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ജൈവ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചും, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ബോധവത്കരണ റാലിയും സംഘടിപ്പിച്ചു. പരിപാടിയില്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com