ഡോ. എല്‍ സുനിതാ ബായ് സ്മൃതി പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് കുസാറ്റ്

സാഹിത്യ നിരൂപണത്തെക്കുറിച്ചുള്ള 'സമയ് കാ സച്ച്' എന്ന കൃതിക്കാണ് ഡോ. സീമ 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നേടിയത്
ഡോ. എല്‍ സുനിതാ ബായ് സ്മൃതി പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് കുസാറ്റ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഹിന്ദി വകുപ്പില്‍ പ്രൊഫസറായിരുന്ന ഡോ. എല്‍. സുനിതാ ബായിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ 'ഡോ. എല്‍. സുനിതാ ബായ് ജ്ഞാന്‍ പുരസ്‌കാരം' കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ ഡോ. സീമ ചന്ദ്രൻ, ധിഷണാ പുരസ്‌കാരം പാലക്കാട് ഗവൺമെൻ്റ് വിക്ടോറിയ കോളേജിലെ ഹിന്ദി വകുപ്പ് മുന്‍ മേധാവി ടി കെ പ്രഭാകരൻ എന്നിവര്‍ക്ക് വൈസ് ചാന്‍സലരർ ഡോ. പി ജി ശങ്കരൻ സമ്മാനിച്ചു. മീനു നൗഷാദ്, പ്രവീണ സി എന്നിവര്‍ക്ക് കുസാറ്റിന്റെ എം എ ഡിഗ്രി ഫൈനല്‍ പരീക്ഷയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കുള്ള 'ഡോ. എല്‍. സുനിതാ ബായി മേധ പുരസ്‌കാരങ്ങളും' വിതരണം ചെയ്തു.

സാഹിത്യ നിരൂപണത്തെക്കുറിച്ചുള്ള 'സമയ് കാ സച്ച്' എന്ന കൃതിക്കാണ് ഡോ. സീമ 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നേടിയത്. ഹിന്ദി ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പ്രഭാകരൻ 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന ധിഷണ പുരസ്‌കാരം നേടിയത്.

എമറിറ്റസ് പ്രൊഫസർ ഡോ. ആർ ശശിധരൻ, ഹിന്ദി വകുപ്പ് മേധാവി ഡോ. പ്രണീത പി, സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലൻ, ഹ്യൂമാനിറ്റീസ് ഫാക്കൽറ്റി ഡോ. കെ അജിത, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് വകുപ്പ് മേധാവി ഡോ. ബൃന്ദ ബാല ശ്രീനിവാസൻ, ഹിന്ദി പൂർവവിദ്യാർഥി അസോസിയേഷൻ സെക്രട്ടറി രാമചന്ദ്രൻ കെ കെ, അസോസിയേറ്റ് പ്രൊഫസർ ഡോ.നിമ്മി എ എ എന്നിവർ സംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com