

കളമശേരി: ഫെബ്രുവരി 29 നു CUSAT കലോത്സവമായ സർഗം 2024 നു തിരി തെളിഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കളമശേരി ക്യാമ്പസിലെ വിവിധ വേദികളിലായി കലകളുടെ വിവിധ രൂപങ്ങൾ മാറ്റുരക്കപ്പെടുമ്പോൾ അതിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് വേദികളുടെ പേര്.
ഇന്ത്യ, കലപ്പ,ഗോദ ബാബരി, മണിപ്പൂർ, അക്ബർ സീത, 42-ാമത് അമൻഡ്‌മെന്റ്, ഹത്രാസ്, പെരിയോർ, ഭീം എന്നിങ്ങനെ വേദികൾക്ക് പേരിടുമ്പോൾ അവ സർവകലാശാലാ വിദ്യാർത്ഥികളുടെ രാഷ്ട്രീയവും സാമൂഹികവുമായ അവബോധത്തിന്റെയും ഉൾക്കാഴ്ചയുടെയും സംവദിക്കൽ കൂടി ആവുകയാണ്. കലകളും മത്സരങ്ങളും കേവലം ആഘോഷങ്ങൾക്ക് മാത്രമല്ല, മറിച്ച് സാമൂഹിക പ്രതിബദ്ധതയ്ക്ക് കൂടി വേണ്ടിയുള്ളതാണ് എന്ന് വിളിച്ചു പറയുകയാണ് കുസാറ്റ് വിദ്യാർത്ഥികൾ.