കുസാറ്റ്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് 'വിമണ്‍ ഓഫ് വിസ്ഡം' പരിപാടി സംഘടിപ്പിച്ചു

പരിപാടിയോടനുബന്ധിച്ച് 'വനിതാ സംരഭകത്വം പ്രോത്സാഹിപ്പിക്കുക' എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ നടന്നു
കുസാറ്റ്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് 'വിമണ്‍ ഓഫ് വിസ്ഡം' പരിപാടി സംഘടിപ്പിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ദീന്‍ ദയാല്‍ ഉപാധ്യായ കൗശല്‍ കേന്ദ്ര (ഡിഡിയുകെ)യില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിമണ്‍ ഓഫ് വിസ്ഡം പരിപാടി നടന്നു. നെസ്റ്റ് ഗ്രൂപ്പിന്റെ എക്‌സിക്ക്യൂട്ടീവ് ഡയറക്ടറും നെസ്റ്റ് ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ യുമായ നസ്‌നിന്‍ ജഹാങ്കീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.രജിസ്ട്രാര്‍ ഡോ.മീര വി, ഡീന്‍ ഡോ.സാം തോമസ്, ഡിഡിയുകെ ഡയറക്ടര്‍ ഡോ.കെ.സക്കറിയ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രൊഫ.സ്മിത സേവിയര്‍ എന്നിവര്‍ പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ച് 'വനിതാ സംരഭകത്വം പ്രോത്സാഹിപ്പിക്കുക' എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ നടന്നു. ടീം വണ്‍ അഡ്വര്‍റ്റൈസിങ്ങ് എംഡിയും ടൈ ചാര്‍ട്ടര്‍ മെമ്പറുമായ വിനോദിനി സുകുമാര്‍, പിങ്ക് ഷീല്‍ഡ് എന്‍ജിഒ ഫൗണ്ടിങ്ങ് മെമ്പറും എംഡിയുമായ രേനു നവീന്‍, ഇന്‍ക്രെഡിബിള്‍ ആര്‍ട്ട് അക്കാഡമി ഹെഡും എക്‌സിക്ക്യൂട്ടിവ് പേസ്ട്രി ഷെഫുമായ ഷെഫ് റുമാന ജസീലുമായിരുന്നു പാനലിസ്റ്റുകള്‍.

കൂടാതെ എം.വോക്ക് വിദ്യാര്‍ത്ഥി അതുല്യ എ അജയകുമാറിന്റെ നേതൃത്വത്തില്‍ ആര്‍ച്ചറി വര്‍ക്ക്‌ഷോപ്പും, ബി.വോക്ക് വിദ്യാര്‍ത്ഥി കെ.എസ്.സൂര്യ ചന്ദനയുടെ നേതൃത്വത്തില്‍ സെല്‍ഫ് ഡിഫന്‍സ് ട്രെയിനിങ്ങും, ബി.വോക്ക് വിദ്യാര്‍ത്ഥി നഹല്‍.കെ.നജീബിന്റെ നേതൃത്വത്തില്‍ ബേക്കിങ്ങ് വര്‍ക്ക്‌ഷോപ്പും നടന്നു.

Trending

No stories found.

Latest News

No stories found.