ഇടുക്കിയിൽ ശക്തമായ മഴ; പാംബ്ല, കല്ലാർ ഡാമുകൾ തുറന്നു

ചിന്നാർ, പെരിയാർ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
ഇടുക്കിയിൽ ശക്തമായ മഴ; പാംബ്ല, കല്ലാർ ഡാമുകൾ തുറന്നു
Updated on

ഇടുക്കി: ഇടുക്കിയിൽ കനത്തമഴയെ തുടർന്ന് ഡാമുകൾ തുറന്നു. കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ 10 സെന്‍റിമീറ്റർ വീതം ഉയർത്തി. ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കിയിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.

പാംബ്ല ഡാമിന്‍റെ ഷട്ടറുകളും ആവശ്യാനുസരണം തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. 500 ക്യൂമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കിവിടാനാണ് അനുമതി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. നിലവിൽ ഡാമിൽ റെഡ് അലർട്ടാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com