പാലക്കാട്ട് മകളുടെ മരണവാർത്തയറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു

നെഞ്ചുവേദന മൂലം മായന്നൂരിലെ ഭർത്താവിന്‍റെ വീട്ടിൽ നിന്നും ശാന്തിയെ തിങ്കളാഴ്ചയാണ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
Daughter dies mother suffers fatal heart attack

ശാന്തി | ശാന്ത

Updated on: 

പാലക്കാട്: പാലക്കാട്ട് മകളുടെ മരണവാർത്തയറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി ചുണ്ടിച്ചിപറമ്പിൽ വീട്ടിൽ 74 കാരിയായ ശാന്ത ആണ് മരിച്ചത്. മകൾ ശാന്തിയുടെ മരണവാർത്തയറിഞ്ഞതോടെയാണ് ശാന്തയ്ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

നെഞ്ചുവേദന മൂലം മായന്നൂരിലെ ഭർത്താവിന്‍റെ വീട്ടിൽ നിന്നും ശാന്തിയെ തിങ്കളാഴ്ചയാണ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയോടെ ചികിത്സയിലിരിക്കെ ശാന്തി മരിക്കുകയായിരുന്നു.

അമ്മയുടെ മൃതദേഹം മനിശ്ശേരിയിലെ വീട്ടിലും മകളുടെ മൃതദേഹം മായന്നൂരിലെ ഭർത്താവിന്‍റെ വീട്ടിലും എത്തിച്ചു. ഇരുവരുടെയും സംസ്കാരം ബുധനാഴ്ച നടക്കും.

logo
Metro Vaartha
www.metrovaartha.com