ഇരുതുള്ളിപ്പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം

തോട്ടിൻ കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്
Representative Image
Representative Image

താമരശേരി: കൂടത്തായിയിൽ ഇരുതുള്ളിപ്പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട്ടുപുറായിൽ സജീവൻ (45) ആണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് നിഗമനം.

തോട്ടിൻ കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മീൻ പിടിക്കാനായി പുഴയിലെത്തി‍യതെന്നാണ് നിഗമനം. മീന്‍ പിടിക്കാനുള്ള വല കയ്യിൽ പിടിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മുഖത്ത് സാരമായി പരുക്കേറ്റിട്ടുണ്ട്. മുക്കത്തുനിന്ന് അഗ്നിരക്ഷാ സേന എത്തി മൃതദേഹം കരയ്ക്കെത്തിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com