വള്ളികുന്നത്ത് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഓട്ടോഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

ചന്ദ്രകുമാർ 2 വർഷമായി പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു
dead body of the auto driver was found burnt inside the vallikunnam
dead body of the auto driver was found burnt inside the vallikunnam

വള്ളിക്കുന്നം: വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്‍റെ മൃതദേഹം കണ്ടെത്തി. വള്ളിക്കുന്നം കടുവിനാൽ പറങ്ഖാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറിനെയാണ് (60) പൊള്ളലേറ്റ് മരിച്ച നിലിയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാർ 2 വർഷമായി പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ വീട്ടിലെ കിടപ്പു മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് മറ്റൊരാളെ വിളിച്ച് ചന്ദ്രകുമാറിനെ അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അയാൾ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. പൊലീസ് സ്‌ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com