കോട്ടയം മീനടത്ത് തോട്ടിൽ നാല് ദിവസം മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

മെയ് 29 മുതലാണ് അനീഷിനെ കാണാതായത്
died youth who went missing four days ago was found in kottayam
അനീഷ്

കോട്ടയം: നാല് ദിവസം മുമ്പ് കോട്ടയം മീനടത്ത് തോട്ടിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മീനടം കരോട്ട് മുണ്ടിയാക്കൽ എബ്രഹാം വർഗീസ് - ലീലാമ്മ ദമ്പതികളുടെ മകൻ അനീഷിൻ്റെ (40) മൃതദേഹമാണ് ഈരാറ്റുപേട്ടയിൽ നിന്നുള്ള നന്മക്കൂട്ടം പ്രവർത്തകർ പുത്തൻപുരപ്പടി ഭാഗത്ത് നിന്നും കണ്ടെത്തിയത്.

മെയ് 29 മുതലാണ് അനീഷിനെ കാണാതായത്. പാമ്പാടി - മീനടം പുതുപ്പള്ളി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന തോടിന് സമീപം അനീഷിൻ്റെ ചെരിപ്പ് കണ്ടതോടെയാണ് തോട്ടിൽ വീണതാകാം എന്നുള്ള സംശയത്തിൽ തെരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം കനത്ത മഴയെ അവഗണിച്ചും പുതുപ്പള്ളി പള്ളിയുടെ സമീപമുള്ള കൈത്തോട് വരെയും ഒപ്പം കൊടൂരാറിനെ ബന്ധിപ്പിക്കുന്ന കൈത്തോടിൻ്റെ ഭാഗം വരെയും തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് വീണ്ടും നടത്തിയ തെരച്ചിലിൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com