അതിജീവനത്തിന്റെ കഥകൾക്ക് മാറ്റുകൂട്ടാൻ ഡിജിറ്റൽ സ്റ്റോറി ടെല്ലിങ് പരിശീലനം

ഡൽഹി ആസ്ഥാനമായ വേൾഡ് റിതം ഇമേജസുമായി ചേർന്നാണ് പരിശീലനം സംഘടിപ്പിച്ചത്
അതിജീവനത്തിന്റെ കഥകൾക്ക് മാറ്റുകൂട്ടാൻ ഡിജിറ്റൽ സ്റ്റോറി ടെല്ലിങ് പരിശീലനം
കോതമംഗലം പീസ് വാലിയിൽ നടന്ന ശില്പശാല മുവാറ്റുപുഴ ട്രാഫിക് എസ് എച് ഒ കെ പി സിദ്ധീഖ് ഉദ്ഘാടനം ചെയ്യുന്നു
Updated on

കോതമംഗലം: അപ്രതീക്ഷിതമായി എത്തിയ വിധിയെ തുടർന്ന് ഭിന്നശേഷി ജീവിതം നയിക്കുന്ന ചെറുപ്പക്കാർക്ക് അവരുടെ അതിജീവിനത്തിന്റെ നാളുകളെ പുറംലോകത്തേക്ക് എത്തിക്കാനും അതിലൂടെ പുതിയ ജീവനോപാധികൾ കണ്ടെത്താനുമായി കോതമംഗലം പീസ് വാലിയിൽ സംഘടിപ്പിച്ച ഡിജിറ്റൽ സ്റ്റോറി ടെല്ലിങ് ശില്പശാല ശ്രദ്ധേയമായി.

ഡൽഹി ആസ്ഥാനമായ വേൾഡ് റിതം ഇമേജസുമായി ചേർന്നാണ് പരിശീലനം സംഘടിപ്പിച്ചത്. വീൽ ചെയറിൽ ജീവിക്കുന്ന ഇരുപത്തി അഞ്ച് പേരാണ് പരിശീലനത്തിൽ പങ്കെടുത്തത്. മുവാറ്റുപുഴ ട്രാഫിക് എസ് എച് ഒ കെ പി സിദ്ധീഖ് ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.

പീസ് വാലി വൈസ് ചെയർമാൻ രാജീവ്‌ പള്ളുരുത്തി, സംവിധായകൻ അജയ് ഗോവിന്ദ്, കെ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com