
ജില്ലാ കായിക മേള: ലോഗോ പ്രകാശനം ചെയ്തു
district sports meet logo
കൊച്ചി: എറണാകുളം റവന്യൂ ജില്ലാ കായിക മേളയുടെ ലോഗോ പ്രകാശനം കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാർ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജിത്ത് എസ്. അധ്യക്ഷത വഹിച്ചു.
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മിറ്റി കൺവീനർ ജോമോൻ ജോസ്, അധ്യാപക സംഘടന നേതാക്കളായ ആന്‍റണി ജോസഫ് ഗോപുരത്തിങ്കൽ, ഏലിയാസ് മാത്യു, അജിമോൻ പൗലോസ്, തോമസ് പോൾ, ഡാൽമിയ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.
കോതമംഗലം പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ബിനിൽ ബിജു മാത്യു നിർമിച്ച ലോഗോയാണ് ഇത്തവണത്തെ മേളയുടെ ലോഗോയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പല്ലാരിമംഗലം മൈലൂർ പുൽപ്പറമ്പിൽ ബിജു പി. എമ്മിന്റെയും ബിസ്മി ടി. എൽദോ സിന്‍റെയും മകനാണ് ബിൻസിൽ. മികച്ച ലോഗോക്ക് മേളയുടെ ഉദ്ഘടാന സമ്മേളനത്തിൽ പുരസ്‌കാരം നൽകും.
ട്രാക്ക് ഇനങ്ങൾ ഒക്ടോബർ 11,12,13 തീയതികളിൽ എറണാകുളം മഹാരാജാസ് കോളെജിലും ത്രോ ഇനങ്ങൾ ഒക്ടോബർ 14,15 തീയതികളിൽ കോതമംഗലം എം. എ. കോളെജിലുമാണ് നടക്കുന്നത്. 14 ഉപ ജില്ലകളിൽ നിന്നുമായി 2700ഓളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും.