മീൻ വറുത്തു നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവ് അറസ്റ്റിൽ

മർദന ദൃശ്യങ്ങൾ സഹിതം ഭാര്യ നൽകിയ പരാതിയിലാണ് റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്
domestic violence wife brutally assaulted by husband

മീൻ വറുത്തു നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Updated on

റാന്നി: മീൻ വറുത്തു നൽകാത്തതിന്‍റെ പേരിൽ ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെതിരേ കേസ്. മർദന ദൃശ്യങ്ങൾ സഹിതം ഭാര്യ നൽകിയ പരാതിയിലാണ് റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

റാന്നി ഐത്തല പടിയറ വീട്ടിൽ റെജിക്കെതിരേയാണ് ഭാര്യ സുജ പരാതി നൽകിയത്. മദ്യപിച്ച് വീട്ടുലെത്തുകയും കറികളുടെ പേരിൽ മർദിക്കുകയും ചെയ്യുന്നത് പതിവാണെന്നും അതിനാലാണ് തെളിവുസഹിതം പരാതി നൽകിയതെന്നും ഭാര്യ സുജ പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com