കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചാലക്കുടിപ്പുഴയിലെ ആറങ്ങാലി കടവില്‍ യുവാവ് മുങ്ങി മരിച്ചു
കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു | Drown death while saving child

കൃഷ്ണൻ

Updated on

ചാലക്കുടി: കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചാലക്കുടിപ്പുഴയിലെ ആറങ്ങാലി കടവില്‍ യുവാവ് മുങ്ങി മരിച്ചു. എളവൂര്‍ കൊടുമ്പിള്ളി ജോഷിയുടെ മകന്‍ കൃഷ്ണന്‍ (30) ആണ് ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ മുങ്ങി മരിച്ചത്.

മുരിങ്ങൂരിലെ അമ്മ വീട്ടില്‍ വന്നപ്പോള്‍ ബന്ധുക്കളുമായി കുളിക്കാന്‍ പോയതായിരുന്നു. ഇതിനിടയില്‍ കുടെയുണ്ടായിരുന്ന കുട്ടി മുങ്ങിപ്പോകുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെയായിരുന്നു അപകടം. കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചെങ്കിലും കൃഷ്ണന്‍റെ ജീവന്‍ നഷ്ടമായി.

കൊരട്ടി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ബിടെക് പഠനത്തിന് ശേഷം ജോലിക്ക് ശ്രമിച്ചു വരികയായിരുന്നു കൃഷ്ണന്‍.

logo
Metro Vaartha
www.metrovaartha.com