മദ‍്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ; കുട്ടികളെ പൊലീസ് സ്കൂളിലെത്തിച്ചു

പത്തനംതിട്ട ഇലന്തൂരിലുള്ള സിഎംഎസ് സ്കൂളിലെ ഡ്രൈവർ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
drunk school bus driver in custody

മദ‍്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ; കുട്ടികളെ പൊലീസ് സ്കൂളിലെത്തിച്ചു

file image

Updated on

പത്തനംതിട്ട: മദ‍്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ഇലന്തൂരിലുള്ള സിഎംഎസ് സ്കൂളിലെ ഡ്രൈവർ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ജങ്ഷന് സമീപത്ത് വച്ച് പൊലീസിന്‍റെ പതിവ് പരിശോധനക്കിടെയാണു ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയത്. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് കുട്ടികളെ സ്കൂളിലെത്തിച്ചു.

പ്രാഥമിക പരിശോധനയിൽ‌ തന്നെ ഡ്രൈവർ മദ‍്യലഹരിയിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരേ തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ‍്യക്തമാക്കി.

സ്കൂളിലേക്ക് പോകുന്ന വാഹനങ്ങൾ പരിശോധിക്കണമെന്ന ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com