വിനോദ സഞ്ചാരികളെ മാടിവിളിച്ച് കാളക്കടവ് എക്കോ പോയിന്‍റ്

ടൂറിസം വകുപ്പ് നിലവിൽ വിഭാവനം ചെയ്യുന്ന പദ്ധതികൾ പൂർത്തിയാകുന്നതോടെ കാളക്കടവ് എക്കോ പോയിന്‍റിലേയ്ക്ക് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ
Echo point at Kothamangalam
Echo point at Kothamangalam

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ നാലാം വാർഡിൽ പാലമറ്റം കാളക്കടവ് എക്കോ പോയിന്‍റ് വികസന പാതയിലേക്ക്. ഇഞ്ചത്തൊട്ടി തൂക്കു പാല൦ ഭാഗത്തേയ്ക്ക് പോകുന്ന വഴിയിലാണ് പ്രകൃതിമനോഹരമായ ഈ ടൂറിസ്റ്റ് കേന്ദ്രം. ദിവസേന നിരവധി വിനോദ സഞ്ചാരികളാണ് ഇപ്പോൾ ഇവിടെ വന്നു പോകുന്നത്.

ടൂറിസം വകുപ്പ് നിലവിൽ വിഭാവനം ചെയ്യുന്ന പദ്ധതികൾ പൂർത്തിയാകുന്നതോടെ കാളക്കടവ് എക്കോ പോയിന്‍റിലേയ്ക്ക് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ പരിഹരിക്കാനാണ് ആദ്യഘട്ട ആലോചന.

തട്ടേക്കാട് പക്ഷിസങ്കേതത്തോട് ചേർന്നു കിടക്കുന്ന ഭാഗം കൂടിയാണ് ഇവിടം. ചരിത്രമുറങ്ങുന്ന ചേലമലയിലെ ട്രക്കിങ്, ആമ്പൽപ്പൂക്കൾ നിറഞ്ഞ കൂരുകുളം, കാളക്കടവ്, ഇഞ്ചത്തൊട്ടി തൂക്കുപാലം എന്നിവയെല്ലാം വികസന പദ്ധതികളിൽ ഉൾപ്പെടും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com