

കത്തനാർ ക്രിക്കറ്റ് ലീഗ് കിരീടം ചൂടിയ അങ്കമാലി അതിരൂപതയുടെ ഏകം
കോട്ടയം: കത്തനാർ ക്രിക്കറ്റ് ലീഗ് കിരീടം ചൂടി എറണാകുളം അങ്കമാലി അതിരൂപതയുടെ ഏകം. പുതുപ്പള്ളി ബെയ്ൽസ് അരീനയിൽ നടന്ന മത്സരത്തിൽ ചങ്ങനാശേരി അതിരൂപതയുടെ കത്തനാർ ക്രിക്കറ്റ് ക്ലബ്ബിനെയാണ് ഏകം പരാജയപ്പെടുത്തിയത്. 52 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഏകം 5.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
മാൻ ഓഫ് ദ സീരിസ് ഫാ. മനു ആക്കനത്ത് (ഏകം എറണാകുളം). ബെസ്റ്റ് ഫീൽഡർ ഫാ. ജിസ്മോൻ ജോസഫ് (ഏകം, എറണാകുളം), ബെസ്റ്റ് ക്യാച്ച് ഫാ. മനു (ഏകം, എറണാകുളം).