

ജാസ്മിൻ എബി| കുഞ്ഞുമോൾ കൊച്ചുപാപ്പി
പത്തനംതിട്ട: അമ്മായിഅമ്മയും മരുമകളും സ്ഥാനാർഥികളായി മത്സരിച്ച പള്ളിക്കൽ പഞ്ചായത്ത് 11-ാം വാർഡിൽ ഇരുവർക്കും പരാജയം. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മരുമകൾ ജാസ്മിൻ എബിയും സ്വതന്ത്രയായി മത്സരിച്ച കുഞ്ഞുമോൾ കൊച്ചുപാപ്പിയുമാണ് പരാജയപ്പെട്ടത്. വാര്‍ഡിൽ എൽഡിഎഫ് സ്വതന്ത്രയായി മത്സരിച്ച സുരഭി സുനിലാണ് വിജയിച്ചത്.
ജാസ്മിന് 167 വോട്ടുകൾ ലഭിച്ചപ്പോൾ കുഞ്ഞുമോൾക്ക് 17 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഒരു വീട്ടിൽ നിന്നും 2 സ്ഥാനാർഥികൾ രംഗത്തെത്തിയതോടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മരുമകളുമായി ഒരു പ്രശ്നവുമില്ലെന്നും മത്സര രംഗത്തിറങ്ങാൻ കാരണം അതല്ലെന്നും കുഞ്ഞുമോൾ മുൻപ് പ്രതികരിച്ചിരുന്നു.