കാഞ്ഞങ്ങാട് സുരക്ഷാവേലി മറികടന്ന് ട്രാൻഫോമറിൽ കയറിയ 45 കാരൻ ഷോക്കേറ്റ് മരിച്ചു

ഉച്ചയോടെ മെട്രോ സിൽക്സിന് മുൻപിലുള്ള ട്രാൻസ്ഫോമറിലേക്ക് സുരക്ഷാവേലി മറികടന്ന് ഇയാൾ കയറുകയായിരുന്നു
electric shock on death at kanhangad
electric shock on death at kanhangad

കാഞ്ഞങ്ങാട്: കാസർഗോഡ് കാഞ്ഞങ്ങാട് ട്രാൻഫോമറിൽ കയറി യുവാവ് അത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിയായ ഉദയൻ (45) ആണ് മരിച്ചത്. ഉച്ചയോടെ മെട്രോ സിൽക്സിന് മുൻപിലുള്ള ട്രാൻസ്ഫോമറിലേക്ക് സുരക്ഷാവേലി മറികടന്ന് ഇയാൾ കയറുകയായിരുന്നു. തുടർന്ന് ഉദയൻ ഷോക്കേറ്റ് തെറിച്ചു വീണു. ഉദയനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾക്ക് മാനസികാസ്വാസ്ഥ്യുമുള്ളയാളായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com