
കോട്ടയം: കഥാകാരി സിംപിൾ ചന്ദ്രന്‍റെ 'ഇമോജി 'എന്ന കഥാസമാഹാരത്തിന്‍റെ പ്രകാശനം കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്നു. പുസ്തകത്തിന്‍റെ ആദ്യ പ്രതി കവി രാജൻ കൈലാസ്, സുശീല.പി കുര്യന് കൈമാറി. കഥാകൃത്തുക്കളായ മധുശങ്കർ, മീനാക്ഷി, വി.എസ് അജിത്ത് എന്നിവർ കഥകളെ വിലയിരുത്തി വിശദമായി സംസാരിച്ചു.
ഇമോജികളുടെ സൈബർ ലോകത്ത് ജീവിക്കുന്ന നമ്മുടെയൊക്കെ ജീവിതമാണ് ഈ കഥകളിലെന്ന് മധുശങ്കർ അഭിപ്രായപ്പെട്ടു. എം.ജി സതീഷ് ചന്ദ്രൻ നായർ, സി.സി കുഞ്ഞ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. കവിതാ വിനോദ് സ്വാഗതവും എഴുത്തുകാരി സിംപിൾ ചന്ദ്രൻ കൃതജ്ഞതയും പ്രകാശിപ്പിച്ചു.