തൃശൂർ കോൾ പാടത്ത് നീന്താനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു

ബൈക്കുകളിലായി 16 വിദ്യാർഥികളുടെ സംഘമാണ് കോൾ പാടത്ത് എത്തിയത്.
Engineering student drowns while swimming in Thrissur

തൃശൂരിൽ നീന്താനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു

പ്രതീകാത്മക ചിത്രം

Updated on

തൃശൂർ: മനക്കൊടി പുള്ള് കോൾ ടൂറിസം പദ്ധതി മേഖലയിലെ വിളക്കം മാടം കോൾ പാടത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. തൃശൂർ എൻജിനീയറിങ് കോളെജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി പട്ടാമ്പി വാടാനാംകുറിശി സ്വദേശി ഹാഷിം (22) ആണ് വ്യാഴാഴ്ച മുങ്ങിമരിച്ചത്.

ബൈക്കുകളിലായി 16 വിദ്യാർഥികളുടെ സംഘമാണ് കോൾ പാടത്ത് എത്തിയത്. ഇതിൽ നീന്താനിറങ്ങിയ നാലുപേർ ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോയി. സമീപത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെ വഞ്ചിയുമായി ആദ്യം നാട്ടുകാർ തെരച്ചിൽ നടത്തി. മൂന്നുപേരെ രക്ഷിച്ചെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല.

തൃശൂരിൽ നിന്നും നാട്ടികയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും സ്കൂബാ സംഘമുൾപ്പടെയുള്ളവർ നടത്തിയ തെരച്ചിലാണ് വൈകിട്ട് ഏഴേമുക്കാലോടെ മൃതദേഹം കോൾപ്പാടത്തെ സ്ലൂയിസിനടുത്ത് നിന്നും കണ്ടെത്തിയത്. മൃതശരീരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അന്തിക്കാട് പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com