ലോക റെക്കോഡ് സ്വന്തമാക്കി കുടുംബശ്രീയുടെ മെഗാ ചവിട്ടുനാടകം 'ചുവടി 2023'

ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 503 കുടുംബശ്രീ അംഗങ്ങളാണ് ചവിട്ടു നാടകത്തിൽ പങ്കെടുത്തത്.
മെഗാ ചവിട്ടുനാടകം
മെഗാ ചവിട്ടുനാടകം

കൊച്ചി: മെഗാ ചവിട്ടുനാടകം അവതരിപ്പിച്ച് വേൾഡ് ടാലന്‍റ് റെക്കോർഡ് സ്വന്തമാക്കി എറണാകുളം ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ. കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം പ്രമേയമാക്കിയാണ് ചുവടി 2023 എന്ന പേരിൽ എറണാകുളം ദർബാർ ഗ്രൗണ്ടിലാണ് മെഗാ ചവിട്ടു നാടകം സംഘടിപ്പിച്ചത്. കൊച്ചിയിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായാണ് ഈ മെഗാ ചവിട്ടുനാടകം അവതരിപ്പിക്കപ്പെട്ടത്. പ്രശസ്ത ചവിട്ടുനാടക കലാകാരൻ രാജു നടരാജന്‍റെ നേതൃത്വത്തിൽ രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷമായിരുന്നു അവതരണം.

സംസ്ഥാന മിഷൻ ആവിഷ്കരിച്ച് ജില്ലാ മിഷന്‍റെ നേതൃത്വത്തിൽ നടപ്പാക്കിയ ചവിട്ടുനാടകത്തിൽ ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 503 കുടുംബശ്രീ അംഗങ്ങളാണ് പങ്കെടുത്തത്.

ഓൾ ഗിന്നസ് വേൾഡ് റെക്കോഡേഴ്സ് സംസ്ഥാന പ്രസിഡന്‍റ് ഗിന്നസ് സത്താർ ആദൂർ, ടിആർബി ഒഫീഷ്യൽസായ ഡോ. വിന്നർ ഷെരീഫ്, രക്ഷിതാ ജെയിൻ എന്നിവരാണ് വിധികർത്താക്കളായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com