ബാറുകളിൽ നിന്ന് പണപ്പിരിവ്; കൈക്കൂലിയുമായി എക്സൈസ് ഇൻസ്പെക്റ്റർ പിടിയിൽ

ലീവിന് നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നത് പതിവായിരുന്നു.
Excise inspector caught with bribe in bars

ബാറുകളിൽ നിന്ന് പണപ്പിരിവ്; കൈക്കൂലിയുമായി എക്സൈസ് ഇൻസ്പെക്റ്റർ പിടിയിൽ

Updated on

ഇരിങ്ങാലക്കുട: ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഇൻസ്പെക്റ്റർ പിടിയിൽ. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്റ്റർ എൻ. ശങ്കറാണ് പിടിയിലായത്. വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അമ്പതിനായിരം രൂപയും 7 കുപ്പി മദ്യവും ഇയാളുടെ വാഹനത്തിൽ നിന്ന് പിടികൂടി.

ലീവിന് നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

തൃശൂർ ചിറങ്ങരയിൽ വച്ചാണ് പരിശോധന നടത്തിയത്. ഡിവൈഎസ്പി ജിമി പോൾ, സിഐ ബാലൻ, സൈജു സോമൻ, ബിബിഷ്, കെ.ബി. സിബിൻ, രതീഷ്. എഎസ്ഐ സെൽവകുമാർ, മുഹമ്മദ്‌ സിയാദ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com