നാദാപുരത്ത് വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു

നാടൻ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചതെന്നാണ് സൂചന.
Explosive device thrown at house in Nadapuram

നാദാപുരത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

file image

Updated on

കോഴിക്കോട്: നാദാപുരത്ത് വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. നാദാപുരം ചേലക്കാടാണ് സംഭവം. കണ്ടോത്ത് അമ്മദിന്‍റെ വീടിന് നേരെ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

നാടൻ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. ഗർഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉൾപ്പെടെ വീട്ടുകാർ ഉറങ്ങി കിടക്കുന്നതിനിടെയാണ് അക്രമം നടന്നത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com