കുടുംബങ്ങൾ ദൈവപരിപാലനയിലാശ്രയിക്കുക: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

മാതാപിതാക്കൾ മക്കളെ ദൈവോത്മകമായി വളർത്തണമെന്നും കുടുംബങ്ങൾ പ്രാർഥനയുടെ ഇടങ്ങളായി മാറണമെന്നും പിതാവ് ഉദ്ബോധിപ്പിച്ചു.
Families should rely on God's care: Mar George in Mathathikandathil

ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്‌ഘാടനം ചെയ്യുന്നു.

Updated on

കോതമംഗലം: കൂടുതൽ മക്കളുള്ള വലിയ കുടുംബങ്ങൾ സഭയുടെ വലിയ സന്തോഷമാണന്നും കുടുംബങ്ങളുടെ ഉയർച്ചയും വളർച്ചയും സഭയുടെ ലക്ഷ്യമാണന്നും കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ഫാമിലി അപ്പോസ്തോലേറ്റിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്‍ററിൽ നടന്ന വലിയ കുടുംബങ്ങൾക്കായുള്ള സംഗമം 'ജീവ ബിഗ് ഫാമിലി മീറ്റ് 2025'ന്‍റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്.

മാതാപിതാക്കൾ മക്കളെ ദൈവോത്മകമായി വളർത്തണമെന്നും കുടുംബങ്ങൾ പ്രാർഥനയുടെ ഇടങ്ങളായി മാറണമെന്നും പിതാവ് ഉദ്ബോധിപ്പിച്ചു. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികൾ രൂപതാതലത്തിൽ സഭ ചെയ്യുന്നതായി ബിഷപ്പ് കൂട്ടിചേർത്തു. ഫാമിലി അപ്പോസ്തലേറ്റ് രൂപത ഡയറക്റ്റർ ഫാദർ ആന്‍റണി പുത്തൻകുളം വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും വെവ്വേറ നടന്ന സെമിനാറിന് ബ്രദർ എൽവിൻസ് കോട്ടൂരാന്‍ ആന്‍റ് ടീം നേതൃത്വം നൽകി.

സമാപന സമ്മേളനത്തിൽ കോതമംഗലം രൂപത വികാരി ജനറൽ മോൺ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷൻ വഹിച്ചു. കോതമംഗലം രൂപത സോഷ്യൽ സർവീസ് വിഭാഗം ഡയറക്റ്റർ ഫാദർ ജോസഫ് കൊച്ചു പറമ്പിൽ സ്വാഗതം ആശംസിക്കുകയും അസിസ്റ്റന്‍റ് ഡയറക്റ്റർ ഫാദർ പൗലോസ് നെടുംതടത്തിൽ നന്ദി പറയുകയും ചെയ്തു.

സീറോ മലബാർ സഭയുടെ പ്രോ ലൈഫ് അപ്പൊസ്റ്റലേറ്റ് ഗ്ലോബൽ സെക്രട്ടറി ജോയ്സ് മുക്കുടം ജ്വാലവിദ്യയുടെ അകമ്പടിയോടുകൂടി നടത്തിയ സന്ദേശം ഏറെ ശ്രദ്ധേയ ആകർഷിച്ചു. യോഗത്തിന്‍റെ സമാപനത്തിൽ വലിയ കുടുംബങ്ങളെ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യിതു.

തുടർന്ന് കോതമംഗലം രൂപത ലഹരി വിരുദ്ധ ക്യാംപയിനായ 'സജീവം ലഹരി വിരുദ്ധ പ്രോജക്റ്റിന്‍റെ' നേതൃത്വത്തിൽ നടന്ന ഷോർട്ട് ഫിലിം മതസരത്തിൽ അവാർഡ് ജേതാക്കളെ ആദരിക്കുകയും അവാർഡ് വിതരണവും നടത്തുകയും ചെയ്തു. വലിയ കുടുംബങ്ങളിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ യോഗത്തിന് കൊഴുപ്പേകി. ജോൺസൻ കറുകപ്പിള്ളിൽ, റോബിൻ ആന്‍റണി, ജോസ് കോടമുള്ളിൽ, ഡിഗോൾ ജോർജ് എന്നിവർ നേതൃത്വം കൊടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com